നവയുഗം അൽഹസ്സ മേഖലയുടെ കാരംസ് ടൂർണമെന്റ് വിജയകരമായി സമാപിച്ചു
Tuesday, December 6, 2022 11:17 AM IST
അൽഹസ : നവയുഗം സാംസ്കാരികവേദിയുടെ വാർഷികപരിപാടിയായ "നവയുഗസന്ധ്യ-2K22"വിന്‍റെ ഭാഗമായി നവയുഗം അൽഹസ മേഖല കമ്മിറ്റി സംഘടിപ്പിച്ച കാരംസ് ടൂർണമെന്‍റ് വിജയകരമായി സമാപിച്ചു.

അൽഹസ്സ സനയ്യയിൽ വച്ച് നടന്ന കാരംസ് ടൂർണമെന്‍റ് നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി വാഹിദ് കരിയറ ഉദ്ഘാടനം ചെയ്തു. അൽഹസ മേഖല കമ്മിറ്റി ആക്റ്റിങ് പ്രസിഡന്‍റ് ഷമീൽ നെല്ലിക്കോട് ഉത്‌ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്ര കമ്മിറ്റി ജോയിൻ സെക്രട്ടറി ദാസൻ രാഘവൻ ആശംസപ്രസംഗം നടത്തി. ചടങ്ങിന് നവയുഗം അൽഹസ്സ മേഖല ജോയിൻ സെക്രട്ടറി വേലു രാജൻ സ്വാഗതം പറഞ്ഞു.

ക്യാരംസ് ടൂർണമെന്‍റിൽ ഡബിൾസിൽ തെരഞ്ഞെടുക്കപ്പെട്ട എട്ടു ടീമുകളും, സിംഗിൾസിൽ പതിനാറു മത്സരാർത്ഥികളും പങ്കെടുത്തു. വിവിധ റൗണ്ടുകളായി നടന്ന വാശിയേറിയ മത്സരത്തിൽ സിംഗിൾസിൽ ഷുഖൈഖിൽ നിന്നുള്ള ഷെരീഫ് ജേതാവായി. നിസാർ ഹരദ് റണ്ണറപ്പായി.

ഡബിൾസിൽ ഷുഖൈഖ് നിന്നുള്ള കബീറും, ഷെരീഫും അടങ്ങുന്ന ടീം ജേതാക്കളായി.
ഹഫുഫിൽ നിന്നുള്ള സുശീൽ കുമാർ , മസ്രോയയിൽ നിന്നുള്ള നാസർ എന്നിവരുടെ ടീം റണ്ണറപ്പായി.

വിജയികളായവർക്ക് നവയുഗം അൽഹസ മേഖലാ കമ്മിറ്റി ഭാരവാഹികളായ ഷമീൽ നെല്ലികോട്ട്, വേലൂ രാജൻ, സുരേഷ് മടവൂർ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.