യു​എ​ഇ അ​ണ​ങ്കൂ​ർ പ്രീ​മി​യ​ർ ലീ​ഗ്: ശ​ബാ​ബ് അ​ൽ അ​ണ​ങ്കൂ​ർ ചാന്പ്യന്മാ​ർ
Friday, December 9, 2022 6:21 AM IST
ദു​ബാ​യ്: യു​എ​ഇ​യി​ൽ താ​മ​സ​മു​ള്ള അ​ണ​ങ്കൂ​ർ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള കാ​യി​ക താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി യുഎ​ഇ അ​ണ​ങ്കൂ​രി​യ​ൻ​സ് ദു​ബാ​യ് അ​ൽ ഖു​സൈ​സി​ലു​ള്ള ഫു​ട്ബാ​ൾ കോ​ർ​ണ​ർ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഡി​സാ​ബോ അ​ണ​ങ്കൂ​ർ പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണ്‍ 4 ൽ ​ഫൈ​ന​ലി​ൽ ബ്ലാ​ക്ക് പാ​ന്തേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ശ​ബാ​ബ് അ​ൽ അ​ണ​ങ്കൂ​ർ ചാന്പ്യൻ​സ് പ​ട്ടം നേ​ടി.

അ​ണ​ങ്കൂ​ർ മേ​ഖ​ല​യി​ൽ നി​ന്നും മാ​ത്ര​മു​ള്ള നൂ​റി​ല​ധി​കം കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ എ​ട്ട് ടീ​മു​ക​ളാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. യു​എ​ഇ​യി​ലെ യു​വ വ്യ​വ​സാ​യി ഡാ​നി​ഷ് താ​യ​ല​ങ്ങാ​ടി കി​ക്ക് ഓ​ഫ് ചെ​യ്തു പ​രി​പാ​ടി ഉ​ദ്ഘ​ട​നം ചെ​യ്തു.

ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും മി​ക​വ് കൊ​ണ്ടും ക​ഴി​ഞ്ഞ വ​ര്ഷ​ങ്ങ​ളി​ലെ​ന്ന പോ​ലെ ത​ന്നെ ഏ​റെ ജ​ന ശ്ര​ദ്ധ നേ​ടി. എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും ആ​വേ​ശ​വു​മാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​മെ​ന്ന് ഓ​ർ​ഗ​ന​സിം​ഗ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഓ​ർ​ഗ​ന​സിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹ​നീ​ഫ് താ​യ​ൽ, ശ​കീ​ൽ അ​ണ​ങ്കൂ​ർ, യാ​ച്ചു കെ ​സ് അ​റ​ഫാ റോ​ഡ് , ശ​രീ​ഫ് ഹ​മ്മാ​ദ്, അ​ൻ​സാ​രി കൊ​ല്ല​ന്പാ​ടി, നൗ​ഷാ​ദ് പ​ച്ച​ക്കാ​ട്, സ​ഫ്വാ​ൻ അ​ണ​ങ്കൂ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.