അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു
Tuesday, January 17, 2023 3:32 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. സെ​ന്‍റ​ർ അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ​യാ​യി​രു​ന്നു സൗ​ജ​ന്യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹി​ദാ​യ​ത്തു​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ സൂ​ര​ജ് പ്ര​ഭാ​ക​ർ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ഹ​സീ​ന ബീ​ഗം , മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി. ​പി. സൈ​ത​ല​വി, മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി, ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​കെ. അ​ബ്സു​ൽ സ​ലാം, ട്ര​ഷ​റ​ർ ഷി​ഹാ​ബു​ദ്ദീ​ൻ, മ​ല​യാ​ളം മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ധ​നേ​ഷ് കു​മാ​ർ, ക​ഐം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് പൊ​ന്നാ​നി, സു​ന്നി സെ​ന്‍റ​ർ സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള ന​ദ്വി, പി. ​ടി. റ​ഫീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
മ​ല​യാ​ളം മി​ഷ​ൻ ക​ണി​ക്കൊ​ന്ന പാ​ഠ​പു​സ്ത​ക​വും കൈ​പു​സ്ത​ക​വും മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പി​ക അ​ഷി​ത ന​സീ​റി​ന് ചെ​യ​ർ​മാ​ൻ സൂ​ര​ജ് പ്ര​ഭാ​ക​ർ കൈ​മാ​റി.

മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന എ​ഴു​പ​തി​നാ​ലാ​മ​ത്തെ സെ​ന്‍റ​റാ​ണ് ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ബാ​ച്ചി​ൽ നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് 02 6424488/ 050 7739565/ 054 4352152 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് .