അ​ലൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​യി​ൽ സ്പി​രി​റ്റ് ഓ​ഫ് ദി ​യൂ​ണി​യ​ൻ ആ​ച​ര​ണ​വും കൊ​യ്ത്തു​ത്സ​വ​വും
Tuesday, January 17, 2023 4:27 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: അ​ലൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്പി​രി​റ്റ് ഓ​ഫ് ദി ​യൂ​ണി​യ​ൻ ആ​ച​ര​ണ​വും കൊ​യ്ത്തു​ത്സ​വ​വും അ​ലൈ​ൻ മ​സ്യാ​ദി​ലു​ള്ള ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ജ​നു​വ​രി 28 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4.30 മു​ത​ൽ ന​ട​ക്കും.

യു. ​എ.​ഇ സ​ഹി​ഷ്ണു​താ - സ​ഹ​വ​ർ​ത്തി​ത്വ മ​ന്ത്രി ഷെ​യ്ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വേ​ൾ​ഡ് കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും മാ​ർ​ത്തോ​മ സ​ഭ​യു​ടെ അ​ടൂ​ർ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും.

ച​ർ​ച്ച് സ് ​ഓ​ക്സി​ല​റി ഫോ​ർ സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഇ​ൻ​ഡ്യ യു​ടെ ചെ​യ​ർ പേ​ഴ്സ​ണും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ ഡോ. ​യാ​കോ​ബ് മാ​ർ ഐ​റേ​നി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ഷ്ട്രി​യ സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​രാ​യ അ​ഫ്സ​ൽ, ജ്യോ​ത്സ്ന എ​ന്നി​വ​ർ ന​യി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും , ലി​ജൊ​യും ഫൈ​സ​ലും ചേ​ർ​ന്നൊ​രു​ക്കു​ന്ന മി​മി​ക്സ് പ​രേ​ഡും , ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. കേ​ര​ള​ത്ത​നി​മ നി​റ​ഞ്ഞ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ, ത​ട്ടു​ക​ട​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​ന്പ്, ലേ​ലം, വി​വി​ധ വി​നോ​ദ മ​ത്സ​ങ്ങ​ൾ എ​ന്നി​വ കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.