കു​വൈ​റ്റി​ൽ മ​ഴ​ക്ക് സാ​ധ്യ​ത
Tuesday, January 17, 2023 4:32 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തു​ട​നീ​ളം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കു​വൈ​റ്റ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

അ​ന്ത​രീ​ക്ഷ​ത്തി​ലെ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സാ​ന്നി​ദ്ധ്യം കാ​ര​ണം നേ​രി​യ തോ​തി​ലു​ള്ള ഇ​ടി​യോ​ട് കൂ​ടി​യു​ള്ള മ​ഴ​യാ​യി​രി​ക്കും ഉ​ണ്ടാ​വു​ക​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​രാ​വി സൂ​ചി​പ്പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്ത് മ​ഴ​യ് ക​ന​ക്ക​നും സാ​ധ്യ​ത​യു​ണ്ട്.

ആ​റ​ടി വ​രെ തി​ര​മാ​ല​ക​ൾ ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ശ​ക്ത​മാ​യ കാ​റ്റും കു​റ​ഞ്ഞ ദൂ​ര​ക്കാ​ഴ്ച​യും സം​ഭ​വി​ക്കു​ന്ന​തോ​ടൊ​പ്പം ക​ട​ലി​ലെ സ്ഥി​തി മോ​ശ​മാ​കാ​നും ഇ​ട​യു​ണ്ട്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ത​ണു​ത്ത കാ​ലാ​വ​സ്ഥ വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ സ്ഥി​തി മെ​ച്ച​പ്പെ​ടു​മെ​ന്ന് അ​ൽ ഖ​റാ​വി പ​റ​ഞ്ഞു.