ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ര​ക്ത​ദാ​താ​ക്ക​ളെ ആ​ദ​രി​ക്കു​ന്നു
Wednesday, January 18, 2023 5:58 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ബ്ല​ഡ് ഡോ​ണേ​ഴ്സ് മീ​റ്റും ര​ക്ത​ദാ​താ​ക്ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി 19 ന് ​വൈ​കു​ന്നേ​രം 6 മു​ത​ൽ 9 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ഡോ​ണേ​ഴ്സ് മീ​റ്റി​ൽ വ​ച്ചാ​ണ് ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് ആ​ദ​രം സ​മ​ർ​പ്പി​ക്കു​ന്ന​ത്.

2016ൽ ​ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത് മു​ത​ൽ കു​വൈ​റ്റി​ൽ സ​ന്ന​ദ്ധ ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ര​ക്ത​ദാ​ന രം​ഗ​ത്ത് നി​ര​ന്ത​രം ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

2022 വ​ർ​ഷ​വും വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ല. ര​ക്ത​ദാ​നം സാ​മൂ​ഹി​ക ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന് എ​ന്ന കാ​ഴ്ച്ച​പ്പാ​ടോ​ടു കൂ​ടി വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 20 ര​ക്ത​ദാ​ന ക്യാ​ന്പു​ക​ൾ, 12 ബോ​ധ​വ​ൽ​ക്ക​ര​ണ ക്യാ​ന്പ​യി​നു​ക​ൾ, കു​വൈ​റ്റി​ലെ രോ​ഗി​ക​ൾ​ക്കാ​യി എ​ണ്ണ​മ​റ്റ അ​ടി​യ​ന്ത​ര ര​ക്ത​ദാ​ന അ​ഭ്യ​ർ​ഥ​ന​ക​ൾ എ​ന്നി​വ​യാ​ണ് പോ​യ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

പു​തു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി , ഈ ​പ്ര​വ​ർ​ത്തി​ക​ൾ ഒ​ക്കെ സാ​ധ്യ​മാ​ക്കി​യ, സ​ഹ​ജീ​വി സ്നേ​ഹ​വും , മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും കൈ​മു​ത​ലാ​ക്കി​യ നി​സ്വാ​ർ​ത്ഥ​രാ​യ പ്രി​യ​പ്പെ​ട്ട സ​ന്ന​ദ്ധ ര​ക്ത​ദാ​താ​ക്ക​ളെ ആ​ദ​രി​ക്കു​ക എ​ന്ന​ത് അ​നി​വാ​ര്യ​ത​യാ​യി ബി​ഡി​കെ ക​രു​തു​ന്ന​തി​ലാ​ണ് ഈ ​ആ​ദ​ര​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജ​നു​വ​രി 19 ന് ​വൈ​കു​ന്നേ​രം 6 മു​ത​ൽ 9 വ​രെ അ​ബാ​സി​യ​യി​ലെ ഓ​ക്സ്ഫോ​ർ​ഡ് പാ​കി​സ്ഥാ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ സ​ന്ന​ദ്ധ​ര​ക്ത​ദാ​താ​ക്ക​ളെ​യും സ്നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ ക്ഷ​ണി​ക്കു​ന്നു.

ബി​ഡി കെ ​കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ ദൗ​ത്യ​വും കാ​ഴ്ച​പ്പാ​ടും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​വാ​ൻ ഒ​പ്പം ചേ​ർ​ന്ന് നി​ന്ന സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ, കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ട ഉൗ​ർ​ജ്ജം പ​ക​ർ​ന്ന പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​രെ​യും ഈ ​ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തി​നാ​യി സം​ഘാ​ട​ക​ർ ക്ഷ​ണി​ച്ചു.