താ​മ​സ​സ്ഥ​ല​ത്ത് മ​ദ്യ നി​ർ​മാ​ണം ന​ട​ത്തി​വ​ന്ന ഏ​ഷ്യ​ൻ വം​ശ​ജ​നെ അ​റ​സ്റ്റ് ചെ​യ്തു
Friday, January 20, 2023 6:25 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഫ​ഹാ​ഹീ​ൽ ഏ​രി​യ​യി​ലെ ത​ന്‍റെ താ​മ​സ​സ്ഥ​ല​ത്ത് മ​ദ്യ നി​ർ​മാ​ണ​ശാ​ല ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന ഏ​ഷ്യ​ൻ വം​ശ​ജ​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളി​ൽ നി​ന്ന് പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച മ​ദ്യ കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്തു.

പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ൽ, പ്ര​തി​ദി​നം ഏ​ക​ദേ​ശം 300 കു​പ്പി മ​ദ്യം നി​ർ​മ്മി​ക്കു​ന്ന​താ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 6 ദി​നാ​റി​ന് വി​ൽ​ക്കു​ന്ന​താ​യും അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​യാ​ൾ സ​മ്മ​തി​ച്ച​താ​യി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​ഹ​മ്മ​ദി ഏ​രി​യ​യി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്കു ഡെ​ലി​വ​റി സേ​വ​ന​ത്തി​ലൂ​ടെ എ​ത്തി​ച്ചു ന​ൽ​കു​ന്ന​താ​യും സ​മ്മ​തി​ച്ച​താ​യി പ്രാ​ദേ​ശി​ക വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. പി​ടി​ച്ചെ​ടു​ത്ത മ​ദ്യ​വും നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ളും സ​ഹി​തം കു​റ്റാ​രോ​പി​ത​നെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി .