ആ​പ്പ്കാ കു​വൈ​റ്റ് റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Tuesday, January 31, 2023 7:36 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : ആം ​ആ​ദ്മി പ്ര​വാ​സി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ( ആ​പ്പ്കാ) ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​മാ​നി​യ മെ​ട്രോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ണ്‍​വീ​ന​ർ അ​നി​ൽ ആ​നാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ’ ഇ​ന്നി​ന്‍റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ പൂ​ർ​വി​ക​ർ ഇ​ന്ത്യ​യും സ്വ​പ്നം ക​ണ്ട റി​പ്പ​ബ്ലി​ക് ഇ​ന്ത്യ​യും ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു.

വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം ക​ട​ന്നു പോ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും എ​ന്നാ​ൽ ഉ​ണ​ർ​ന്നി​രു​ന്ന് പ്ര​തി​ക​രി​ക്കു​ന്ന ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള പൗ​ര·ാ​ർ​ക്ക് ശ​ക്ത​മാ​യ ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന പ്ര​ത്യാ​ശ​യും പൊ​തു​വി​ൽ ച​ർ​ച്ച​യി​ൽ ഉ​രു​ത്തി​രി​ഞ്ഞു വ​ന്നു. ഭ​ര​ണ​ഘ​ട​ന, ജ​നാ​ധി​പ​ത്യ​ബോ​ധം, നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ എ​ന്നീ മേ​ഖ​ല​യി​ൽ പ​ത്ര​വാ​ർ​ത്ത​ക​ളേ​ക്കാ​ൾ ഉ​പ​രി​യാ​യ അ​ടി​സ്ഥാ​ന അ​റി​വ് ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ സാ​ധി​ക്കു​മോ​ൾ ആ​ശ​ങ്ക​ക​ൾ​ക്ക് അ​വ​സ​രം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ക്ക​പ്പെ​ടും എ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

സാ​ജു സ്റ്റീ​ഫ​ൻ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ബാ​റ​ക് കാ​ന്പ്ര​ത്ത് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​ൻ അ​ഷ്റ​ഫ് ചേ​രൂ​ട്ട് സ​ന്ദേ​ശം ന​ൽ​കി. പ്ര​കാ​ശ് ചി​റ്റെ​ഴ​ത്ത്,ബി​നു ഏ​ലി​യാ​സ്, എ​ൽ​ദോ എ​ബ്ര​ഹാം, സ​ലിം കൊ​ടു​വ​ള്ളി, ലി​ൻ​സ് തോ​മ​സ്, അ​ഷ്റ​ഫ് , തോ​മ​സ് മ​ത്താ​യി, ജ​യ്ലേ​ഷ്, പ്ര​വീ​ണ്‍ ജോ​ണ്‍, ഷി​ജോ , ബേ​ബി ജോ​സ​ഫ് എ​ന്നി​വ​ർ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ട്ര​ഷ​റ​ർ സ​ബീ​ബ് മൊ​യ്തീ​ൻ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.