സൗ​ദി​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഇ​നി കൂ​ടു​ത​ൽ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ കൊ​ണ്ടു​വ​രാം
Tuesday, February 7, 2023 7:50 AM IST
റി​യാ​ദ്: സൗ​ദി​യി​ൽ വി​ദേ​ശി​ക​ൾ​ക്ക് സ​ന്ദ​ർ​ശ​ക വി​സ​യി​ൽ കൊ​ണ്ടു​വ​രാ​വു​ന്ന ബ​ന്ധു​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് അ​പ്ഡേ​ഷ​നു ശേ​ഷ​മാ​ണ് കൂ​ടു​ത​ൽ പേ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

മാ​തൃ​സ​ഹോ​ദ​ര​ൻ, പി​തൃ​സ​ഹോ​ദ​ര​ൻ, പി​തൃ​സ​ഹോ​ദ​രി, പി​താ​മ​ഹ​ൻ, മാ​താ​മ​ഹ​ൻ, പേ​ര​മ​ക​ൻ, പേ​ര​മ​ക​ൾ, സ​ഹോ​ദ​രി, സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ, സ​ഹോ​ദ​ര​ന്‍റെ മ​ക​ൾ, സ​ഹോ​ദ​രി​യു​ടെ മ​ക​ൻ, സ​ഹോ​ദ​രി​യു​ടെ മ​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളെ കൂ​ടി​യാ​ണ് പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

മാ​താ​പി​താ​ക്ക​ൾ, ഭാ​ര്യ, മ​ക്ക​ൾ, ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ എ​ന്നി​ങ്ങ​നെ വ​ള​രെ കു​റ​ഞ്ഞ വി​ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മേ ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.