ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനിൽകുമാറിന് ദുബായ് പൗരാവലി സ്വീകരണം നൽകി
Tuesday, February 7, 2023 3:33 PM IST
ദുബായ്: ഇന്ത്യക്കാരായ പ്രവാസി വ്യവസായികൾക്ക് ക്യൂബയിൽ വാണിജ്യവ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ട സഹായങ്ങൾ നൽകുമെന്ന് ക്യൂബയുടെ ഇന്ത്യയിലെ പുതിയ ട്രേഡ് കമ്മീഷണർ ആയി നിയമിതനായ ഐസിഎൽ ഫിൻകോർപ് സിഎംഡി അഡ്വ. കെ. ജി. അനിൽകുമാർ അറിയിച്ചു.

ക്യൂബയിൽ വാണിജ്യരംഗത്ത് വലിയ സാദ്ധ്യതകളുണ്ട്. ഇത് പ്രയോജനപ്പെടുത്താൻ ഇന്ത്യൻ വ്യവസായികൾ മുന്നോട്ട് വരണമെന്നും, അതിനനുയോജ്യമായ സംവിധാനങ്ങൾ ദുബായിലും ഇന്ത്യയിലും ഏർപ്പാടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

15 വർഷത്തിനുള്ളിൽ 1400 മില്ല്യൺ ഡോളറിന്‍റെ തൊഴിലവസരങ്ങൾ ഇന്ത്യക്കാർക്ക് ക്യൂബയിൽ ഒരുക്കിക്കൊടുക്കുമെന്നും, ക്യൂബയിലെ വ്യവസായികൾക്ക് ഇന്ത്യയിലും ഇന്ത്യയിലെ വ്യവസായികൾക്ക് ക്യൂബയിലും വ്യവസായ സംരംഭങ്ങൾ ആരംഭക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ദുബായ് പൗരാവലിയുടെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അഡ്വ. കെ. ജി. അനിൽകുമാർ. ദുബായ് പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എന്‍റർടൈൻമെന്‍റ് വിഭാഗത്തിലെ കേണൽ അബ്ദുള്ള മുഹമ്മദ് അൽ ബലൂഷി, ഐപിഎൽ ഫൗണ്ടറും മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ. കെ. ഫൈസൽ, അറബ് വ്യാപാര പ്രമുഖൻ സ്വാലിഹ് അൽ അൻസാരി, എമറാത്തി ഗായകൻ മുഹമ്മദ് അൽ ബഹറൈനി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു.

ഡോ. സത്യ കെ. പിള്ളൈ, ആയുർ സത്യ, റിയാസ് കിൽട്ടൻ, മുനീർ അൽ വഫാ, മോഹൻ കാവാലം, ചാക്കോ ഊളക്കാടൻ, KL. 45 UAE ചാപ്റ്റർ തുടങ്ങിയവർ പ്രത്യേക ഉപഹാരങ്ങൾ അഡ്വ. കെ. ജി. അനിൽകുമാറിന് നൽകി. ദുബായ് സിറ്റിസൻസ് & റെസിഡന്‍റ്സ് ഫോറത്തിൽ നിന്നും അഡ്വ. കെ. ജി. അനിൽകുമാർ ആദരവ് സ്വീകരിച്ചു. അനിൽ നായർ കെ., മുരളി ഏകരുൾ, ഐസിഎൽ സ്റ്റാഫ് പ്രതിനിധികളായ റയാനത്ത് അലി, ബൽരാജ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.