കു​വൈ​റ്റി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വ​തി​ക്കു​നേ​രെ ആ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ
Wednesday, February 8, 2023 6:28 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ച്ച അ​ജ്ഞാ​ത​നാ​യ കു​വൈ​റ്റി യു​വാ​വി​നെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​ൽ-​റാ​യി ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മു​ബാ​റ​ക് അ​ൽ-​ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഒ​രു സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന​ക​ത്ത് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യു​മാ​യി ശൃം​ഗ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും വ​ഴ​ങ്ങാ​തെ വ​ന്ന​പ്പോ​ൾ ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട.്

സം​ഭ​വം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ റൂ​മി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക​യും പി​ന്നീ​ട് പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച സി​സി​ടി​വി ക്യാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​തു​മു​ത​ൽ ആ​ൾ കാ​ൽ​ന​ട​യാ​യി ത​ന്നെ പി​ന്തു​ട​രു​ക​യും അ​ശ്ലീ​ല​വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ബു​ദ്ധി​മു​ട്ടി​ക്കു​ക​യും ചെ​യ്ത​താ​യും ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ട​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു.