യു​എ​ഇ മ​ന്ത്രി​സ​ഭ പു​ന​സം​ഘ​ടി​പ്പി​ച്ചു; ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലും മാ​റ്റ​ങ്ങ​ൾ
Wednesday, February 8, 2023 7:07 AM IST
ദു​ബാ​യ്‌: യു​എ​ഇ മ​ന്ത്രി​സ​ഭ പു​തി​യ മ​ന്ത്രി​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി പു​ന​സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മാ​ണ് മ​ന്ത്രി​സ​ഭ​യി​ലെ മാ​റ്റ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഇ​തി​ന് അം​ഗീ​കാ​രം ന​ൽ​കി.

സ​ലേം ബി​ൻ ഖാ​ലി​ദ് യു​വ​ജ​ന​കാ​ര്യ മ​ന്ത്രി​യാ​കും. ഷ​മ്മ ബി​ൻ​ത് സു​ഹൈ​ൽ അ​ൽ മ​സ്റൂ​യി​യെ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി​യാ​യി നി​യ​മി​ച്ചു. കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യ മ​ർ​യം ബി​ൻ​ത് അ​ഹ​മ്മ​ദ് അ​ൽ ഹ​മ്മ​ദി​യെ സ​ഹ​മ​ന്ത്രി​യാ​യി നി​യ​മി​ച്ചു.

നി​ർ​മി​ത ബു​ദ്ധി വ​കു​പ്പ് മ​ന്ത്രി​യാ​യ ഒ​മ​ർ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഒ​ല​മ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ന്ന അ​ധി​ക പ​ദ​വി കൂ​ടി ന​ൽ​കി. കോം​പ​റ്റീ​റ്റീ​വ്നെ​സ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നാ​യി അ​ബ്ദു​ല്ല നാ​സ​ർ ലൂ​ട്ട​യെ നി​യ​മി​ച്ചു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഹെ​സ്സ ബു ​ഹാ​മി​ദി​നും നൂ​റ അ​ൽ കാ​ബി​ക്കും ഷെ​യ്ഖ് മു​ഹ​മ്മ​ദ് ന​ന്ദി അ​റി​യി​ച്ചു. ഇ​രു​വ​രും സ​ഹ​മ​ന്ത്രി​മാ​രാ​യി മ​ന്ത്രി​സ​ഭ​യി​ൽ തു​ട​രും.