റംസാനി​ൽ ഇ​രു​നൂ​റി​ലേ​റെ ഭ​ക്ഷ്യോൽപ​ന്ന​ങ്ങ​ൾ​ക്ക് വി​ല​നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച് ലു​ലു ഗ്രൂ​പ്പ്
Thursday, March 9, 2023 6:33 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി∙ 60 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വും , ഇ​രു​നൂ​റി​ലേ​റെ ഉ​ൽപ​ന്ന​ങ്ങ​ൾ​ക്ക് വി​ല നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി യു​എ​ഇ​യി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​പു​ല​മാ​യ റം​സാ​ൻ ക്യാന്പയി​ൻ ആ​രം​ഭി​ച്ചു. ജി സിസിയി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഭ​ക്ഷ​ണ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, ഫ്ര​ഷ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, ഫ​ർ​ണി​ച്ച​റു​ക​ൾ തു​ട​ങ്ങി​യ 10,000ത്തി​ലേ​റെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് 60 ശതമാനം വ​രെ കി​ഴി​വ് ന​ൽ​കു​മെ​ന്നാ​ണ് ലു​ലു ഗ്രൂ​പ്പ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​ത്.

വി​പ​ണി​യി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ വി​ല​വ​ർ​ധ​ന​വ് പി​ടി​ച്ചു നി​ർ​ത്തു​ന്ന​തി​ന് 200 ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പ്രൈ​സ് ലോ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ലു​ലു എ​ക്സ്‌​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്‌​റ​ഫ് അ​റി​യി​ച്ചു.

റംസാ​ൻ സീ​സ​ണി​ൽ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ന്യാ​യ​മാ​യ വി​ല​യി​ൽ ന​ൽ​കു​ന്ന​തി​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. റം​സാ​നി​ൽ ഷോ​പ്പിംഗ് ഏ​റെ എ​ളു​പ്പ​മാ​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി അ​രി,പ​ഞ്ച​സാ​ര, പാ​ൽ​പ്പൊ​ടി, ത​ൽ​ക്ഷ​ണ ഭ​ക്ഷ​ണം, ജെ​ല്ലി, ക​സ്റ്റാ​ർ​ഡ് മി​ശ്രി​ത​ങ്ങ​ൾ,പ​ഴ​ങ്ങ​ൾ, പാ​സ്ത, ധാ​ന്യ​ങ്ങ​ൾ, എ​ണ്ണ എ​ന്നി​വ​യും മ​റ്റ് അ​വ​ശ്യ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങി​യ ര​ണ്ടു വ​ലു​പ്പ​ത്തി​ലു​ള്ള കി​റ്റു​ക​ൾ 85 ദി​ർ​ഹം, 120 ദി​ർ​ഹം എ​ന്നീ വി​ല​ക​ളി​ൽ ല​ഭ്യ​മാ​ക്കും.

ഈ​ത്ത​പ്പ​ഴ മ​ഹോ​ത്സ​വം, ഇ​റ​ച്ചി മാ​ർ​ക്ക​റ്റ്, പ​ര​മ്പ​രാ​ഗ​ത അ​റ​ബി​ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ വി​പ​ണി, ഇ​ഫ്താ​ർ ബോ​ക്സു​ക​ൾ, ലു​ലു റംസാ​ൻ ഷോ​പിംഗ് ഗി​ഫ്റ്റ് കാ​ർ​ഡ് , പെ​രു​ന്നാ​ൾ വി​ൽ​പ്പ​ന തു​ട​ങ്ങി​യ വി​വി​ധ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. രാ​ത്രി ര​ണ്ടു വ​രെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഷോ​പ്പ് ചെ​യ്യു​മ്പോ​ഴും ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ഴും സാം​സ്കാ​രി​ക അ​നു​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നും റംസാ​ൻ നൈ​റ്റ് ഒ​രു​ക്കു​മെ​ന്ന് ലു​ലു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡ​യ​റ​ക്ട​ർ ടി .​പി .അ​ബൂ​ബ​ക്ക​ർ, റീ​ട്ടെ​യി​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഷാ​ബു അ​ബ്ദു​ൽ മ​ജീ​ദ്, ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് സ്റ്റോ​ർ ഡ​യ​റ​ക്ട​ർ നി​ഷാ​ദ് അ​ബ്ദു​ൽ ക​രീം, മാ​ർ​ക്ക​റ്റി​ങ് & ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ, റീ​ട്ടെ​യി​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഹെ​ഡ് കെ​വി​ൻ ക​ണ്ണി​ങ്ഹാം, പ്ര​മോ​ഷ​ൻ മാ​നേ​ജ​ർ ഹ​നാ​ൻ അ​ൽ ഹൊ​സ്നി എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.