വ​നി​താ​വേ​ദി കു​വൈ​റ്റ്‌ മെ​ഗാ​പ്രോ​ഗ്രാം "ക​നി​വ്- 2023' സം​ഘ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, March 9, 2023 6:46 AM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: വ​നി​താ​വേ​ദി കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​നി​വ്- 2023 , മെ​ഗാ പ്രോ​ഗ്രാ​മി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം അ​ബു​ഹ​ലി​ഫ ക​ല സെ​ന്‍ററിൽ വച്ചു നടത്തപ്പെട്ടു. വ​നി​താ​വേ​ദി കു​വൈ​റ്റ്‌ പ്ര​സി​ഡ​ന്‍റ് അ​മീ​ന അ​ജ്നാ​സിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ മെ​ഗാ പ്രോ​ഗ്രാ​മി​നെ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം ന​ൽ​കി. ക​ല കു​വൈ​റ്റ് സെ​ക്ര​ട്ട​റി ര​ജീ​ഷ് സി, ​വ​നി​താ​വേ​ദി അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗം ടി. ​വി ഹി​ക്മ​ത് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

മെ​ഗാ​പ്രോ​ഗ്രാ​മി​ന്‍റെ ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​യി ബി​ന്ദു ദി​ലീ​പി​നെ​യും കൂ​ടാ​തെ വി​വി​ധ സ​ബ്ക​മ്മി​റ്റി​ക​ളെ​യും തെര​ഞ്ഞെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യു​ള്ള റാ​ഫി​ൾ കൂ​പ്പ​ണു​ക​ളു​ടെ വി​ത​ര​ണോ​ത്ഘാ​ട​നം ക​ല കു​വൈ​റ്റ് മു​തി​ർ​ന്ന അം​ഗം പി ​.ആ​ർ. ബാ​ബു​വി​ന് ന​ൽ​കി​കൊ​ണ്ട് പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ന്ദു ദി​ലീ​പ് നി​ർ​വഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നി റോ​ബ​ർ​ട്ട്‌ വേ​ദി​യി​ൽ സ​ന്നി​ഹി​ത​യാ​യി​രു​ന്നു .

മെ​യ്‌ 19 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ അ​ബാ​സി​യ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​നി​വ് - 2023 ഭാ​ഗ​മാ​യു​ള്ള സാം​സ്കാ​രി​ക മേ​ള​യി​ൽ പ്ര​ശ​സ്ത ന​ർ​ത്ത​കി മ​ൻ​സി​യ വി ​പി, പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് ശ്യാം ​ക​ല്യാ​ൺ എ​ന്നി​വ​രു​ടെ ക​ലാ​വി​രു​ന്ന്‌ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും, കു​വൈ​റ്റ്‌ പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നും എ​ൻ​ട്രി​ക​ൾ സ്വീ​ക​രി​ച്ചു കൊ​ണ്ടു​ള്ള നാ​ട​ൻ പാ​ട്ട് മ​ത്സ​രം, വ​നി​താ​വേ​ദി കു​വൈ​റ്റി​ന്റെ വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ ത​ന​തു​പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വ​നി​താ​വേ​ദി കു​വൈ​റ്റ്‌ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​സീ​ത ജി​തി​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ന് പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ന്ദു ദി​ലീ​പ് ന​ന്ദി രേ​ഖ​പ്പ​ടു​ത്തി.