ലോ​ക​ത്തിലെ ഏ​റ്റ​വും ട്രാ​ഫി​ക് തി​ര​ക്ക് കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​വൈ​റ്റും
Thursday, March 9, 2023 7:03 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കുവൈറ്റ്: "ടോം​ടോം ട്രാ​ഫി​ക് ഇ​ൻ​ഡ​ക്സ്" സൂ​ചി​ക അ​നു​സ​രി​ച്ച് ലോ​ക​ത്തെ ഏ​റ്റ​വും ട്രാ​ഫി​ക് തി​ര​ക്ക് കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കു​വൈ​റ്റെ​ന്ന് ക​ണ്ടെ​ത്തി.

കു​വൈ​റ്റി​ൽ 10 കി​ലോ​മീ​റ്റ​ർ ദൂ​രം ഉ​ൾ​ക്കൊ​ള്ളാ​ൻ ശ​രാ​ശ​രി പ​ന്ത്ര​ണ്ട​ര മി​നി​റ്റ് എ​ടു​ക്കു​മ്പോ​ൾ ഏ​റ്റ​വും തി​ര​ക്കു​ള്ള ന​ഗ​ര​മാ​യി ക​ണ്ടെ​ത്തി​യ ല​ണ്ട​നി​ൽ ഇ​ത് മു​പ്പ​ത്തി​യാ​റു മി​നി​റ്റാ​ണ്. തി​ര​ക്കു​ള്ള സ​മ​യ​ത്തെ ശ​രാ​ശ​രി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 44 കി​ലോ​മീ​റ്റ​റാ​ണ് കു​വൈ​റ്റി​ൽ. ഒ​രു ഡ്രൈ​വ​ർ തി​ര​ക്കു​ള്ള സ​മ​യ​ത്ത് 106 മ​ണി​ക്കൂ​ർ റോ​ഡി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​താ​യും സൂ​ചി​ക​യെ ഉ​ദ്ധ​രി​ച്ച് അ​ൽ റാ​യ് ദി​ന​പ​ത്രം റി​പ്പോ​ർ​ട് ചെ​യ്യു​ന്നു. തി​ര​ക്കി​ ന്‍റെ കാ​ര്യ​ത്തി​ൽ കു​വൈ​റ്റ് സി​റ്റി ആ​ഗോ​ള​ത​ല​ത്തി​ൽ 273-ാ​മ​തും ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ 30-ാമ​തും അ​റ​ബ് ലോ​ക​ത്ത് എ​ട്ടാം സ്ഥാ​ന​ത്തുമാണ്.

സൂ​ചി​ക അ​നു​സ​രി​ച്ച്, കാ​ർ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റ്റ​വും മോ​ശം ന​ഗ​ര​മാ​യി ല​ണ്ട​ൻ തു​ട​രു​ന്നു. 10 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ ശ​രാ​ശ​രി 36 മി​നി​റ്റ് എ​ടു​ക്കും. ഇ​ത് മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ ഏ​ക​ദേ​ശം ര​ണ്ട് മി​നി​റ്റ് കൂ​ടു​ത​ലാ​ണ്. ഇ​തേ ദൂ​രം പി​ന്നി​ടാ​ൻ ശ​രാ​ശ​രി 29 മി​നി​റ്റ് എ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ന​ഗ​ര​മാ​യ ബെം​ഗ​ളൂ​രു ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽ 10 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ ശ​രാ​ശ​രി 24.5 മി​നി​റ്റ് വേ​ണം. വാ​ഷിം​ഗ്ട​ൺ, സാ​ൻ ഫ്രാ​ൻ​സി​സ്കോ, ബോ​സ്റ്റ​ൺ, ഷി​ക്കാ​ഗോ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ൾ അ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ വ​രു​ന്നു.

ഏ​റ്റ​വും കു​റ​ഞ്ഞ ശ​രാ​ശ​രി സ​മ​യം കൊ​ണ്ട് 10 കി​ലോ​മീ​റ്റ​ർ പി​ന്നി​ടാ​ൻ പ​റ്റു​ന്ന ഒ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ 8.4 മി​നി​റ്റ് മ​തി​യാ​കു​മ്പോ​ൾ തൊ​ട്ട​ടു​ത്ത് വ​രു​ന്ന ഒ​ർ​ലാ​ൻ​ഡോ ന​ഗ​ര​ത്തി​ൽ 10 മി​നി​റ്റും 20 സെ​ക്ക​ൻ​ഡു​മാ​ണ് വേ​ണ്ട​ത്.