അബുദാബി : ഇന്ത്യയിൽ നിക്ഷേപ സാധ്യതയുള്ള നിരവധി നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് കമ്പനികളെ സംഘടിപ്പിച്ച് എൻകോർ ഇവെന്റ്സ് ഒരുക്കുന്ന പ്രോപ്പർട്ടി എക്സ്പോ 11 , 12 തീയതികളിൽ ഐ എസ് സി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബാംഗ്ലൂർ, കൊച്ചി, ഹൈദ്രബാദ്, മുംബൈ ,ചെന്നൈ, കൊൽക്കത്ത, ഡൽഹി ,ഗുരുഗ്രാം, ലോണാവാല , പൂന, അഹമ്മദാബാദ് , ലക്നൗ തുടങ്ങിയ നഗരങ്ങളിൽ നിക്ഷേപ സാധ്യത നൽകുന്ന കമ്പനികളാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. പുതിയ ഫ്ലാറ്റുകൾ , വില്ലകൾ , സ്ഥലങ്ങൾ എന്നിവ വാങ്ങുന്നതിനു ആവശ്യമായ സൗകര്യം ഇവിടെ ലഭിക്കും. പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും , നിക്ഷേപകർക്ക് ആകർഷകമായ ഇളവുകൾ നൽകുമെന്നും സംഘാടകർ അറിയിച്ചു.
ബ്രിഗേഡ് , പ്രസ്റ്റീജ് , പുറവങ്കര, ഗോദ്റെജ് , ഭൂട്ടാനി , ലോധ , എൽ ആൻഡ് ടി ലൗറേറ്റ് , ടോട്ടൽ എൻവിയോൺമെൻറ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് പ്രോപ്പർട്ടി എക്സ്പോ യിൽ പങ്കെടുക്കുന്നത്. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് എക്സ്പോ നടക്കുക. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് www.nriniveshpropertyexpo.com എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇന്ത്യയിലെ ടാക്സ് സംബന്ധിയായ നിയമ വിഷയങ്ങൾ , വിൽപത്രം തയാറാക്കൽ , പിന്തുടർച്ചാവകാശം തുടങ്ങിയ വിഷയങ്ങളിൽ നിയമ വിദഗ്ദ്ധർ ക്ളാസുകൾ നടത്തും.
ഇൻട്രൊഡക്ഷൻസ് ട്രേഡ് ഷോ മാനേജിങ് ഡയറക്ടർ ജീവേഷ് സച്ദേവ് , മുദ്ര പോർട്ട്ഫോളിയോ സ്ഥാപകൻ നിഷാന്ത് കോഹ്ലി , എൻകോർ ഇവെന്റ്സ് ഡയറക്ടർ ഷാജി വി.കെ , മാനേജർ ഫസലുദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.