ഇ​ന്ത്യ​ൻ ഇ​സ്ലാഹി ഉം​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Friday, March 10, 2023 8:10 AM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെ​ന്‍ററിന്‍റെ കീ​ഴി​ൽ ഉം​റ നി​ർ​വഹി​ച്ചു തി​രി​ച്ചെ​ത്തി​യ​വ​ർ​ക്കാ​യി ഉം​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ദ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി​യി​ലാ​ണ് യാ​ത്ര ന​ട​ന്ന​ത്. ഫ​ർ​വാ​നി​യ പീ​സ് എ​ഡി​റ്റോ​റി​യ​ത്തി​ൽ ഉം​റ സം​ഗ​മ​ത്തി​ൽ ഷ​മീം ഒ​താ​യി ഉ​ദ്ബോ​ധ​നം ന​ട​ത്തി. ഉം​റ നി​ർ​വ​ഹി​ച്ച എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ പു​തി​യ അ​നു​ഭ​വ​ങ്ങ​ളും കൃ​ത​ജ്ഞ​ത​യും പ​ങ്കു​വ​ച്ചു.

സി​ദ്ദീ​ഖ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ഗ​ഫൂ​ർ ഫ​റോ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം കു​വൈ​ത്തി​ലെ​ത്തി​യ എ​ഞ്ചി​നീ​യ​ർ ഉ​മ്മ​ർ​ക്കു​ട്ടി ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​യാ​യി​രു​ന്നു. ഉം​റ സെ​ക്ര​ട്ട​റി ടി.​എം റ​ഷീ​ദ് സം​ഘ​ത്തി​ന് ആ​ശം​സ​യ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ഐഐസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ അ​സീ​സ് സ​ല​ഫി സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.