റി​യാ​ദി​ന് സ​മീ​പം മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ സ​ഞ്ച​രി​ച്ച കാ​ർ മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു
Sunday, March 12, 2023 11:44 PM IST
മ​ങ്ക​ട: റി​യാ​ദി​നു സ​മീ​പം മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ടെ കാ​ർ മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. മ​ങ്ക​ട വെ​ള്ളി​ല പ​ള്ളി​ക്ക​ത്തൊ​ടി ഹം​സ​യു​ടെ ഭാ​ര്യ ഖൈ​റു​ന്നി​സ (34) യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം അ​ൽ​ഖ​ർ​ജ് കിം​ഗ്് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. സ​ന്ദ​ർ​ശ​ന വി​സ പു​തു​ക്കാ​ൻ ബ​ഹ്റൈ​നി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു സം​ഘം.

ഖൈ​റു​ന്നി​സ​യു​ടെ മൂ​ന്നു വ​യ​സു​ള്ള മ​ക​ൻ മു​ഹ​മ്മ​ദ് റൈ​ഹാ​നും ക​രു​വാ​ര​ക്കു​ണ്ട് സ്വ​ദേ​ശി മു​ജീ​ബി​നും ഭാ​ര്യ​ക്കും കു​ട്ടി​ക്കും പ​രി​ക്കേ​റ്റു. ഖൈ​റു​ന്നി​സ​യു​ടെ ഭ​ർ​ത്താ​വ് ഹം​സ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ​യും കിം​ഗ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ൽ​ഖ​ർ​ജി​ന് സ​മീ​പം സ​ഹ​ന​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രു കു​ടും​ബ​ങ്ങ​ളും സ​ന്ദ​ർ​ശ​ന വി​സ പു​തു​ക്കാ​നാ​യി ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് ബ​ഹ്റൈ​നി​ലേ​ക്ക് പോ​യ​ത്. വി​സ പു​തു​ക്കി മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഖൈ​റു​ന്നി​സ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

മു​ഹ​മ​ദ​ലി - സീ​ന​ത്ത് ദ​ന്പ​തി​മാ​രു​ടെ മ​ക​ളാ​ണ് ഖൈ​റു​ന്നി​സ. മു​ഹ​മ്മ​ദ് റൈ​ഹാ​നെ കൂ​ടാ​തെ മു​ഹ​മ്മ​ദ് റാ​സി, ഫാ​ത്തി​മ റി​ഫ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഇ​വ​ർ നാ​ട്ടി​ലാ​ണ്. സ​ഹ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഭ​ർ​ത്താ​ക്ക​ൻ​മാ​രു​ടെ അ​ടു​ത്ത് സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ​താ​ണ് ഇ​രു കു​ടും​ബ​ങ്ങ​ളും.