കെഎംസിസി മു​സ്ലീം ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ഐ​ക്യ​ദാ​ർ​ഢ്യം സം​ഘ​ടി​പ്പി​ച്ചു
Tuesday, March 14, 2023 1:27 AM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: മു​സ്ലീം ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി മ​ഹാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്ത് കെ.​എംസിസി ഐ​ക്യ​ദാ​ർ​ഢ്യ​വും മ​ർ​ഹൂം ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

സ്നേ​ഹ​ത്തി​ൻ​റെ​യും ചേ​ർ​ത്തു​പി​ടി​ക്ക​ലിന്‍റെ​യും രാ​ഷ്ട്രീ​യ​മാ​ണ് ലീ​ഗ് മു​ന്നോ​ട്ട് വയ്ക്കു​ന്ന​തെ​ന്നും ആ ​രാ​ഷ്ട്രീ​യ​ത്തി​നു മാ​ത്ര​മേ ജ​ന​കീ​യ അ​ടി​ത്ത​റ​യോ​ടു​കൂ​ടി ന​മ്മു​ടെ രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നു​മു​ള്ള വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് എ​ഴു​പ​ത്ത​ഞ്ച് വ​ർ​ഷ​കാ​ല​ത്തെ മു​സ്ലിം ലീ​ഗി​ന്റെ ച​രി​ത്രം ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ്വ​ഹി​ച്ചു കൊ​ണ്ട് പ്ര​മു​ഖ പ്ര​സം​ഗി​ക​നും കെ​എംസിസി നേ​താ​വു​മാ​യ ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത് പ​റ​ഞ്ഞു. ന​മ്മു​ടെ രാ​ജ്യ​വും ന​മ്മു​ടെ സ​മൂ​ഹ​വും ഒ​രു കെ​ട്ട കാ​ല​ത്തി​ലൂ​ടെ മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ അ​സ​ഹി​ഷ്‌​ണ​ത​യും അ​രാ​ജ​ക​ത്വ​വും നി​റ​ഞ്ഞ്, മ​തേ​ത​ര​ത്തി​നു മ​ര​ണ​മ​ണി മു​ഴ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന, ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ തി​ര​സ്ക​രി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കാ​ല​ത്ത് മാ​ന​വി​ക ഐ​ക്യ​വും മ​തേ​ത​ര​ത്വ​വും മ​ത സൗ​ഹാ​ർ​ദ്ധ​വും നി​ല​നി​ർ​ത്താ​ൻ, സ്നേ​ഹ​ത്തി​ന് വേ​ണ്ടി ശ​ബ്‌​ദി​ക്കാ​ൻ സ​മൂ​ഹ​ത്തെ സ​ജ്ജ​മാ​ക്കു​ക എ​ന്ന വ​ലി​യ ദൗ​ത്യ​മാ​ണ് ലീ​ഗ് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​വൈ​റ്റ് കെ.​എംസിസി.​ആ​ക്ടിം​ഗ് പ്ര​സി​ഡ​ൻ്റ് മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി അ​വ​യ​വ ദാ​ന​ത്തി​ൻ്റെ കു​വൈ​ത്ത് അം​ബാ​സ​ഡ​റാ​യ ഫാ​. ഡേ​വി​സ് ചി​റ​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്നേ​ഹ​ത്തി​ന്‍റെ പൂ​ക്ക​ൾ വി​രി​യി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​യി​രു​ന്നു പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ന്ന് ഫാ. ​ചി​റ​മേ​ൽ പ​റ​ഞ്ഞു. മെ​ഡെ​ക്സ് ചെ​യ​ർ​മാ​ൻ ഫാ​സ് മു​ഹ​മ്മ​ദ​ലി ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് എ​സ്.​പി​ക്ക് യാ​ത്ര​യ​പ്പും ന​ൽ​കി.

കെ.​ഐ.​സി. വൈ​സ് ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ദാ​രി​മി, കു​വൈ​ത്ത് കെ.​എം.​സി.​സി. വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ഷ​ഹീ​ദ് പ​ട്ടി​ല്ല​ത്ത്, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ എ​ഞ്ചി​നീ​യ​ർ മു​ഷ്താ​ഖ്, ഷ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, റ​സാ​ഖ് അ​യ്യൂ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. സി​ദ്ധീ​ഖ് മ​റു​പ​ടി പ്ര​സം​ഗം നി​ർ​വ്വ​ഹി​ച്ചു. ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി.​ഷം​സു സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.