ഫോ​ക്ക​സ് കു​വൈ​റ്റ് യൂ​ണി​റ്റ് എ​ട്ടി​ന് പുതു നേതൃത്വം
Tuesday, March 14, 2023 6:31 AM IST
കു​വൈ​റ്റ് സി​റ്റി : ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ് ) കു​വൈ​റ്റ് യൂ​ണി​റ്റ് എ​ട്ടി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സാ​ജ​ൻ ഫി​ലി​പ്പിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി. രാ​ജീ​വ് സ്വാ​ഗ​ത​വും, സ​ജി​മോ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശം ന​ൽ​കി. നി​ബു വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി​കു​മാ​ർ , ജ​ന​റ​ൽ സെ​ക്ര​ട​റി ഡാ​നി​യേ​ൽ തോ​മ​സ്, എ​ക്സ് ഒ​ഫി​ഷ്യ പ്ര​ശോ​ബ് ഫി​ലി​പ്പ്, ഓ​ഡി​റ്റ​ർ രാ​ജീ​വ് സി.​ആ​ർ, ദേ​വ​സ്യ ആ​ന്‍റണി, റോ​ബി മാ​ത്യൂ എ​ന്നി​വ​ർ സം​സാ​രി​ച്ചു . പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി സാ​ജ​ൻ ഫി​ലി​പ്പ് (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് ), ഗി​രീ​ഷ് (ക​ൺ​വീ​ന​ർ) തോ​മ​സ് പി. ​മാ​ത്യൂ(​ജോ: ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു. പു​തി​യ ക​ൺ​വീ​ന​ർ ന​ന്ദി പ​റ​ഞ്ഞു.