സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് വെ​ളി​ച്ചം പ​ക​ർ​ന്ന വ്യ​ക്തി​ത്വം
Tuesday, March 14, 2023 8:23 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ്‌ സി​റ്റി : ഇ​രു​ട്ട് നി​റ​ഞ്ഞ ജീ​വി​ത​ങ്ങ​ൾ​ക്ക് വെ​ളി​ച്ചം പ​ക​ർ​ന്നു ന​ൽ​കി​യ ക​രു​ണ നി​റ​ഞ്ഞ ഹൃ​ദ​യ​മാ​യി​രു​ന്നു സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ എ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ വാ​ർ​ഷി​ക​ത്തി​ൽ കു​വൈ​റ്റ് കേ​ര​ള മു​സ്ലിം അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സെ​മി​നാ​റി​ൽ സം​ബ​ന്ധി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഖൈ​ത്താ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാം സ​ഗീ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്വം കു​വൈറ്റി​ലെ​ത്തി​യ ഫാ​. ഡേ​വി​ഡ് ചി​റ​മ​ൽ ഉ​ൽ​ഘാ​ട​നം ചെ​യ്തു. ക​ർ​മ്മ നി​ര​ത​മാ​യ മ​ന​സു​ക​ളാ​ണ് മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ന് അ​ർ​ത്ഥം ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു.

കു​വൈ​ത്ത് കേ​ര​ള മു​സ്ലിം അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര പ്ര​സി​ഡന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെകെഎംഎ മു​ൻ കേ​ന്ദ്ര ചെ​യ​ർ​മാ​ൻ എൻ. എ. ​മു​നീ​ർ സാ​ഹി​ബ്‌ അ​തി​ഥി​ക​ളെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ബാ​ബു​ജി ബ​ത്തേ​രി സ​ഗീ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സ​ഗീ​ർ സാ​ഹി​ബ്‌ സ്മ​ര​ണി​ക കു​വൈ​റ്റ്‌ ജ​ഹ്‌​റ ട്രാ​ഫി​ക് വി​ഭാ​ഗം ത​ല​വ​ൻ മി​ശാ​ൻ ആ​യ​ദ് അ​ൽ – ഖാ​ലി​ദ് ബി. ​ഇ. സി. ​കു​വൈ​റ്റ്‌ – സി ​ഇ ഒ ​മാ​ത്യു വ​ര്ഗീ​സി​ന് ന​ൽ​കി കൊ​ണ്ട് റി​ലീ​സ് നി​ർ​വ​ഹി​ച്ചു. കു​വൈ​റ്റി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളാ​യ ഡോ​. അ​മീ​ർ അ​ഹ്‌​മ​ദ്‌, സൈ​മ​ൺ ജോ​യി ആ​ലു​ക്കാ​സ്, മു​ന​വ​ർ മു​ഹ​മ്മ​ദ്, ഫി​മ പ്ര​സി​ഡ​ന്റ് സ​ലീം ദേ​ശാ​യി, ഷം​സു​ദീ​ൻ ഫൈ​സി, അ​ബ്ദു​ള്ള വ​ട​ക​ര, സ​ത്താ​ർ കു​ന്നി​ൽ, പി. ​ടി.​ഷാ​ഫി, ഹ​ബീ​ബ് മു​റ്റി​ചൂ​ർ , കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, ബ​ഷീ​ർ ബാ​ത്ത, അ​ബ്ദു​ൽ നാ​സ്സ​ർ, പ്രേ​മ​ൻ ഇ​ല്ല​ത്ത്, സ​ലാം​ക​ള​നാ​ട്, അ​സീ​സ് തി​ക്കോ​ടി, ചെ​സ്സി​ൽ രാ​മ​പു​രം, ജെ. ​സ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാ​സ്റ്റ​ർ മു​ഹ​മ്മ​ദ് സൈ​ഹാ​ൻ അ​ബ്ദു​ൽ സ​ത്താ​ർ ഖി​റ​അ​ത്ത് ന​ട​ത്തി. കെ ​കെ എം ​എ കേ​ന്ദ്ര, സോ​ൺ, ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ എ ​പി അ​ബ്ദു​ൽ സ​ലാം സ്വാ​ഗ​ത​വും കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ കെ.സി റ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.