ഉ​ല്ലാ​സ​യാ​ത്ര​യ്ക്കി​ടെ വ​ഞ്ചി​യ​പ​ക​ടം; കു​വൈ​റ്റി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു
Sunday, March 26, 2023 7:30 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ ഉ​ല്ലാ​സ​യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ജീ​വ​ന​ക്കാ​രാ​യ കൊല്ലം അഷ്ടമുടി സ്വദേശി സു​കേ​ഷ് (44) പ​ത്ത​നം​തി​ട്ട മാന്നാർ മോ​ഴിശേ​രി​യി​ല്‍ ജോ​സ​ഫ് മ​ത്താ​യി(29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച ചെ​റു​വ​ഞ്ചി മു​ങ്ങി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച ഖൈ​റാ​ന്‍ റി​സോ​ര്‍​ട്ട് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഉ​ട​നെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​റ് മാ​സം മു​മ്പാ​ണ് ജോ​സ​ഫ് വി​വാ​ഹി​ത​നാ​യ​ത്. ഭാ​ര്യ​യെ കു​വൈ​റ്റി​ലേ​യ്ക്ക് കൊ​ണ്ടു​വ​രാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ടം.