ദുബായ്: സാങ്കേതിക തകരാറിനെ തുടർന്ന് ദുബായ് മെട്രോ ഗതാഗതം വീണ്ടും തടസപ്പെട്ടു. റെഡ് ലൈനിലെ മാക്സ് സ്റ്റേഷനിലെ സർവീസാണ് തടസപ്പെട്ടത്. സർവീസ് മുടങ്ങിയതിനെ തുടർന്ന് ഈ ഭാഗത്ത് പകരം ബസ് സർവീസ് ഏർപെടുത്തിയതായി ആർടിഎ അറിയിച്ചു. കഴിഞ്ഞ ദിവസവും റെഡ് ലൈനിൽ ഗതാഗതം തടസപ്പെട്ടിരുന്നു.