ഫാ​മി​ലി ക​ണ​ക്‌ട് പ​ദ്ധ​തി​ക്ക് തു​ട​ക്കം
Friday, May 19, 2023 2:48 PM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ദേ​ശ​വും നാ​ട്ടി​ലെ മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ വ്യ​ക്തി​ഗ​ത പ​രി​ച​ര​ണ​വും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന "ഫാ​മി​ലി ക​ണ​ക്‌ട്' പ​ദ്ധ​തി​ക്ക് തു​ട​ക്കം.

ന​ട​ൻ മ​മ്മൂ‌​ട്ടിയുടെ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി. അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു​എ​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സു​ൻ​ജ​യ് സു​ധീ​റാ​ണ് പ​ദ്ധ​തി യു​എ​ഇ മ​ല​യാ​ളി​ക​ൾ​ക്കാ‌​യി സ​മ​ർ​പ്പി​ച്ച​ത്.

കേ​ര​ള​ത്തി​ലെ മു​ൻ​നി​ര ആ​ശു​പ​ത്രി​ക​ൾ പ​ങ്കാ​ളി​ക​ൾ ആ​കു​ന്ന ഫാ​മി​ലി ക​ണ​ക്‌ടിന്‍റെ ആ​ദ്യ​ഘ​ട്ടം ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

വി​വ​ര​ങ്ങ​ൾ​ക്ക്: 0542893001( യു​എ​ഇ) / +918590965542 (കേ​ര​ളം)