ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷണ​ൽ സ്കൂ​ളി​ന് വീ​ണ്ടും നൂ​റു​മേ​നി വി​ജ​യം
Sunday, May 21, 2023 12:34 PM IST
അ​ബ്‌ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ നൂ​റു​മേ​നി വി​ജ​യം കൊ​യ്ത് ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷണ​ൽ സ്കൂ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സ്കൂ​ൾ കൈ​വ​രി​ച്ച വി​ജ​യ​ശ​ത​മാ​നം നി​ല​നി​റു​ത്തി​യ​തോ​ടൊ​പ്പം എ​ക്ക​ണോ​മി​ക്സി​ൽ 99 മാ​ർ​ക്ക് നേ​ടി മെ​ർ​ലി​നും ബ​യോ​ള​ജി​യി​ൽ 97 മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി എ​ഡ്വി​നും കു​വൈ​റ്റി​ലെ സ്കൂ​ളു​ക​ളി​ൽ ടോ​പ്പ​റാ​യി.

പ​ന്ത്ര​ണ്ടാം ത​രം സ​യ​ൻ​സി​ൽ 10 വി​ദ്യാ​ർ​ഥി​ക​ളും പ​ത്താം ത​ര​ത്തി​ൽ 19 വി​ദ്യാ​ർ​ഥി​ക​ളും 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി വി​ദ്യാ​ല​യ​ത്തി​ന്‍റെ അ​ഭി​മാ​ന സ്തം​ഭ​ങ്ങ​ളാ​യി.

സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 95.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​ഡ്‌​വി​ൻ മാ​ത്യു​വും മി​ഷാ​ലു​ർ റ​ഹ്‌​മാ​നും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ട​പ്പോ​ൾ 94.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ദി​യ എ​ലി​സ​ബ​ത്ത് ര​ണ്ടാം സ്ഥാ​ന​വും 94.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മെ​ൽ​വി​ന എ​ലി​സ​ബ​ത്ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.



കൊ​മേ​ഴ്സി​ൽ 92.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മെ​ർ​ലി​ൻ തോ​മ​സ് ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ 89.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ഷാ​ദി അ​മാ ര​ണ്ടാ​മ​തും 88.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ദി​യ സേ​റ മൂ​ന്നാ​മ​തും എ​ത്തി.

പ​ത്താം ത​ര​ത്തി​ൽ 95.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സാ​യ് കാ​ത്തി​യ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ 95.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ റു​ഖ​യ്യ ഖാ​ത്തൂ​ൻ ര​ണ്ടാം സ്ഥാ​ന​വും 95 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അ​ലീ​ന ആ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.



ഉ​ന്ന​ത വി​ജ​യം നേ​ടി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളേ​യും സ്കൂ​ൾ ഡ​യ​റ​ക്‌​ട​ർ മ​ല​യി​ൽ മൂ​സ​ക്കോ​യ, പ്രി​ൻ​സി​പ്പ​ൽ കെ.​വി. ഇ​ന്ദു​ലേ​ഖ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.