കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ സുപ്രീം കൗൺസിൽ ഓഫ് പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് സെക്രട്ടറി ജനറൽ ഡോ. ഖാലിദ് എ.മഹ്ദിയെ ഇന്ത്യൻ അംബാസഡർ ഡോക്ടർ ആദർശ് സ്വൈക സന്ദർശിച്ചു.
കുവൈറ്റിന്റെ വിഷൻ 2035 പദ്ധതിയെ കുറിച്ച് സംസാരിച്ചെന്നും കൂടുതൽ ഉഭയകക്ഷി സഹകരണത്തിനുള്ള അവസരങ്ങൾ കണ്ടെത്താനുള്ള ഫലപ്രദമായ ചർച്ചകൾ നടന്നതായും ആദർശ് സ്വൈക ട്വീറ്റ് ചെയ്തു.