ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​ടെ മ​ക​ള്‍ വി​വാ​ഹി​ത​യാ​യി
Wednesday, May 31, 2023 2:37 PM IST
ദു​ബാ​യ്: യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മി​ന്‍റെ മ​ക​ള്‍ ശൈ​ഖ മ​ഹ്റ ബി​ന്‍​ത് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂം വി​വാ​ഹി​ത​യാ​യി.

യു​വ​വ്യ​വ​സാ​യി ശൈ​ഖ് മാ​ന ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് ബി​ന്‍ മാ​ന അ​ല്‍ മ​ക്തൂ​മാ​ണ് വ​ര​ന്‍. ദു​ബാ​യ് വേ​ള്‍​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ല്‍ ന​ട​ന്ന വി​വാ​ഹ സ​ത്കാ​ര ച​ട​ങ്ങു​ക​ളി​ല്‍ നി​ര​വ​ധി പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സി​ല്‍ ബി​രു​ദ​ധാ​രി​യാ​യ ശൈ​ഖ മ​ഹ്റ ദു​ബാ​യി​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ നി​റ​സാ​ന്നി​ധ്യ​മാ​ണ്. ദു​ബാ​യി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സം​രം​ഭ​ക​നും വ്യ​വ​സാ​യി​യു​മാ​ണ് ശൈ​ഖ് മാ​ന. റി​യ​ല്‍ എ​സ്റ്റേ​റ്റ്, സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.