സൗ​ദി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​യ അ​ലി അ​ല്‍​ഖ​ര്‍​നി​യും റ​യാ​ന​യും ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി
Thursday, June 1, 2023 7:28 AM IST
റി​യാ​ദ്: സൗ​ദി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​യ റ​യാ​ന ബ​ര്‍​ന​വി​യും അ​ലി അ​ല്‍​ഖ​ര്‍​നി​യും രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ (ഐ​എ​സ്എ​സ്) പ​ത്തു ദി​വ​സ​ത്തെ താ​മ​സം പൂ​ർ​ത്തി​യാ​ക്കി ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി. അ​മേ​രി​ക്ക​ൻ സ​ഞ്ചാ​രി​ക​ളാ​യ പെ​ഗ്ഗി വി​റ്റ്‌​സ​ണും, ജോ​ണ്‍ ഷോ​ഫ്‌​ന​റും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഫ്ലോ​റി​ഡ പാ​ന്‍​ഹാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള മെ​ക്‌​സി​ക്കോ ഉ​ള്‍​ക​ട​ലി​ലേ​ക്കാ​ണ് സ​ഞ്ചാ​രി​ക​ളെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള "ആ​ക്സി​യം-2 പേ​ട​കം' പ​റ​ന്നി​റ​ങ്ങി​യ​ത്. മ​ട​ക്ക​യാ​ത്ര ഏ​ക​ദേ​ശം 12 മ​ണി​ക്കൂ​റെ​ടു​ത്ത​താ​യി സൗ​ദി ബ​ഹി​രാ​കാ​ശ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. സൗ​ദി​യു​ടെ ആ​ദ്യ വ​നി​താ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​ണ് റ​യാ​ന ബ​ര്‍​ണാ​വി.