പ്രവാസികൾക്ക് തിരിച്ചടിയായി വി​മാ​ന സ​ർ​വി​സു​ക​ളി​ൽ അ​നി​ശ്ചി​ത​ത്വം; ഗോ ഫ​സ​റ്റ് സ​ർ​വി​സ് വീ​ണ്ടും റ​ദ്ദാ​ക്കി
Thursday, June 1, 2023 7:49 AM IST
കുവൈറ്റ് സി​റ്റി: സ്കൂ​ൾ അ​വ​ധി​ക്കാ​ല​വും ആ​ഘോ​ഷ ദി​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് നാ​ട്ടി​ൽ പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി വി​മാ​ന സ​ർ​വീ​സു​ക​ളി​ലെ അ​നി​ശ്ചി​ത​ത്വം. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് മേ​ഖ​ല​ക​ളിൽ നിന്നുള്ള പ്ര​വാ​സി​ക​ളാണ് ഏ​റെ ദു​രി​തം നേരിടുന്നത്.

ക​ണ്ണൂ​രി​ലേ​ക്കു​ള്ള ഗോ ​ഫ​സ്റ്റ് സ​ർ​വീ​സ് നി​ർ​ത്തി​വച്ച​ത് അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​ണ്. ജൂ​ൺ നാ​ലു​വ​രെ​യു​ള്ള സ​ർ​വീ​സു​ക​ൾ ഇ​തി​ന​കം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഗോ ​ഫ​സ്റ്റ് പു​തി​യ ബു​ക്കിംഗ് സ്വീ​ക​രി​ക്കു​ന്നു​മി​ല്ല. ഇ​തോ​ടെ വി​മാ​ന സ​ർ​വീ​സ് നി​ല​ച്ചു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ൾ.


സീ​സ​ൺ തി​ര​ക്കും ച​ർ​ജ് വ​ർ​ധന​വും ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​വി​മാ​ന​ത്തി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്നു. നിലവിൽ​ എന്ന് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് രൂ​പ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​രെ​ല്ലാം മ​റ്റു വി​മാ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റ് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. സീ​സ​ൺ ആ​യ​തി​നാ​ൽ മ​റ്റു വി​മാ​ന​ങ്ങ​ളി​ലും ടി​ക്ക​റ്റ് കി​ട്ടാ​ത്ത അ​വ​സ​ഥ​യു​ണ്ട്. ഇതുമൂലം പ്രവാസികൾ കൂ​ടു​ത​ൽ പ​ണ​വും സ​മ​യ ന​ഷ്ട​വും അ​നു​ഭ​വി​ക്കു​ക​യും വേ​ണം.