കുവൈറ്റിൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു
Wednesday, June 7, 2023 1:03 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ജ​ഹ്‌​റ ഹൈ​വേ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​താ​ണ് ഡ്രൈ​വ​റു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. ഡ്രൈ​വ​ർ അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.