ഗ്രാ​ൻ​ഡ് ഹൈ​പ്പ​റിന്‍റെ 34-ാ​മ​ത് ശാ​ഖ സാ​ൽ​മി​യ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Thursday, June 8, 2023 6:53 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മുപ്പത്തിനാലാമത് ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സാ​ൽ​മി​യ ബ്ലോ​ക്ക് പ​ന്ത്ര​ണ്ടി​ലെ നാ​സ​ർ ബ​ദ​ർ സ്ട്രീ​റ്റി​ലാ​ണ് ഗ്രാ​ൻ​ഡ്‌ ഫ്ര​ഷ് ഔ​ട്ട്‌​ലെ​റ്റ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ജാ​സിം മു​ഹ​മ്മ​ദ് ഖ​മീ​സ് അ​ൽ ശ​റ​ഹ്, ഗ്രാ​ന്റ് ഹൈ​പ്പ​ർ മാ​നേജിംഗ്​ ഡ​യ​റ​ക്ടർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട്, റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​യൂ​ബ് ക​ച്ചേ​രി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പു​തി​യ ഔ​ട്ട് ലെ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത​ത്.​ സി​ഇ​ഒ മു​ഹ​മ്മ​ദ് സു​നീ​ർ , ഡിആ​ർഒ ​ത​ഹ്‌​സീ​ർ അ​ലി, മു​ഹ​മ്മ​ദ് അ​സ്‌​ലം ചേ​ലാ​ട്ട് എ​ന്നി​വ​രും വി​ശി​ഷ്ടാ​തി​ഥി​ക​ളും മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ​ഴ​വ​ർ​ഗ​ങ്ങ​ൾ , പ​ച്ച​ക്ക​റി​ക​ൾ, മ​റ്റു നി​ത്യോ​പ​യോ​ഗ പ​ദാ​ർ​ത്ഥ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി പു​തി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പു​തി​യ ഔ​ട്ട്‌​ലെ​റ്റി​ൽ ല​ഭ്യ​മാ​യി​രി​ക്കും. പ്ര​വാ​സി​ക​ളു​ടെ​യും കു​വൈ​റ്റ് പൗ​ര​ന്മാ​രു​ടെ​യും അ​ഭി​രു​ചി​ക​ളും ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഈ ​സ്റ്റോ​ർ ൽ ​കി​ട്ടും.