പ്ര​കൃ​തി​യെ നോ​വി​ക്കാ​ത്ത പാ​ക്കേ​ജിം​ഗ്; സ്‍​പി​ന്നീ​സ് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നോ​ട് സ​ഹ​ക​രി​ച്ച് ഹോ​ട്ട്‍​പാ​ക്
Friday, June 9, 2023 4:55 PM IST
അനിൽ സി.ഇടിക്കുള
ദു​ബാ​യി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ പോ​സ്റ്റ് ക​ൺ​സ്യൂ​മ​ര്‍ റീ​സൈ​ക്കി​ൾ​ഡ് ഷോ​പ്പിം​ഗ് ബാ​ഗു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച് യു​എ​ഇ ആ​സ്ഥാ​ന​മാ​യു​ള്ള സ​സ്റ്റൈ​ന​ബി​ള്‍ പാ​ക്കേ​ജിം​ഗ് ക​മ്പ​നി​യാ​യ ഹോ​ട്ട്പാ​ക് ഗ്ലോ​ബ​ൽ.

യു​എ​ഇ​യി​ലെ പ്ര​മു​ഖ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ്‍​പി​ന്നീ​സി​ന് വേ​ണ്ടി​യാ​ണ് ബാ​ഗു​ക​ള്‍ പു​റ​ത്തി​റ​ക്കി​യ​ത്. 100 ശ​ത​മാ​നം പി​സി​ആ​ര്‍ റെ​സി​ൻ​സി​ൽ നി​ന്ന് നി​ര്‍​മ്മി​ച്ച ബാ​ഗു​ക​ള്‍ പ്ര​കൃ​തി​ദ​ത്ത​മാ​ണ്. പ​ത്ത് കി​ലോ​ഗ്രാം വ​രെ ഭാ​രം കൊ​ള്ളു​ന്ന​വ​യു​മാ​ണ് ഈ ​ബാ​ഗു​ക​ള്‍.

പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ച്ച് പ്ര​കൃ​തി​ക്ക് ദോ​ഷം വ​രാ​ത്ത രീ​തി​യി​ൽ ഷോ​പ്പിം​ഗ് അ​നു​ഭ​വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​ണ് ബാ​ഗു​ക​ള്‍. ആ​ഗോ​ള റീ​സൈ​ക്കി​ളിം​ഗ് സ്റ്റാ​ൻ​ഡേ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ബാ​ഗു​ക​ള്‍ നി​ര്‍​മ്മി​ച്ചി​ട്ടു​ള്ള​ത്.

സ​പ്ലൈ ചെ​യി​നു​ക​ളി​ൽ ഈ ​അ​ടു​ത്താ​ണ് പു​തി​യ ടെ​ക്നോ​ള​ജി​ക​ള്‍ ഹോ​ട്ട്‍​പാ​ക് അ​വ​ത​രി​പ്പി​ച്ച​ത്. ദു​ബാ​യി​ലെ നാ​ഷ​ണ​ൽ ഇ​ന്‍​ഡ​സ്ട്രീ​സ് പാ​ര്‍​ക്കി​ൽ മാ​ലി​ന്യ​ങ്ങ​ളി​ല്ലാ​തെ പി​സി​ആ​ര്‍ പി​ഇ​റ്റി ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ ഇ​പ്പോ​ഴു​ണ്ട്.


ഒ​രു ബി​ല്യ​ൺ സൗ​ദി റി​യാ​ൽ മു​ത​ൽ​മു​ട​ക്കി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​സ്റ്റൈ​ന​ബി​ള്‍ പാ​ക്കേ​ജിം​ഗ് പ്ലാ​ന്‍റി​നും തു​ട​ക്ക​മി​ടാ​ന്‍ പ​ദ്ധ​തി​യു​ണ്ട്.

മി​ഡി​ൽ ഈ​സ്റ്റ് മേ​ഖ​ല​യി​ലെ ഫു​ഡ് പാ​ക്കേ​ജിം​ഗ് വ്യ​വ​സാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സാ​ന്നി​ധ്യ​മാ​ണ് ഹോ​ട്ട്പാ​ക് ഗ്ലോ​ബ​ൽ. 4000 ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കു​ന്ന ക​മ്പ​നി 106 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​വ ക​യ​റ്റി അ​യ​ക്കു​ന്നു​മു​ണ്ട്.