ആർട്ടിസ്റ്റ് എം.വി. ജോൺ അനുസ്മരണം ശനിയാഴ്ച
Friday, September 15, 2023 12:03 PM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: ആ​ർ​ട്ടി​സ്റ്റ് എം.​വി. ജോ​ൺ അ​നു​സ്മ​ര​ണം സം​ഘ‌​ടി​പ്പി​ച്ച് മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വ​ച്ചാ​ണ് അ​നു​സ്മ​ര​ണ യോ​ഗം ന​ട​ക്കു​ന്ന​ത്.

ബി​ഷ​പ് മൂ​ർ അ​ലു​മ്നി​യു​ടെ മു​തി​ർ​ന്ന അം​ഗ​വും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന എം.​വി.​ജോ​ൺ കു​വൈ​റ്റ് ചെ​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്ക​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

കു​വൈ​റ്റി​ലെ ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന മി​ക​ച്ച ക​ലാ​കാ​ര​നാ​യി​രു​ന്നു എം.​വി. ജോ​ൺ. ചി​ത്ര​കാ​ര​ൻ, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ,സീ​രി​യ​ൽ, ച​ല​ച്ചി​ത്ര​കാ​ര​നാ​യും തു​ട​ങ്ങി വ്യ​ത്യ​സ്ഥ മേ​ഖ​ല​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​മാ​ണ്.

കു​വൈ​റ്റി​ൽ പ​ര​സ്യ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്ന "ഫോ​ർ​മേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്' "iartco - ഇ​ന്ത്യ​ൻ ആ​ർ​ട്ട് ക​മ്പ​നി' എ​ന്നി​വ​യു​ടെ സ്ഥാ​പ​ക​നാ​ണ്.

അ​നു​സ്മ​ര​ണ സ​മ്മേ​ള​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ‌​യ്യു​ന്ന​താ​യി ബി​ഷ​പ് മൂ​ർ കോ​ള​ജ് അ​ലു​മ്നി കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.