ന​വ​യു​ഗം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ "ശ്രാ​വ​ണ​സ​ന്ധ്യ' ഇ​ന്ന്
Friday, September 15, 2023 3:37 PM IST
അ​ൽ​കോ​ബാ​ർ: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി കോ​ബാ​ർ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ "ശ്രാ​വ​ണ​സ​ന്ധ്യ-2023' ഇ​ന്ന് അ​ര​ങ്ങേ​റും. അ​ൽ​കോ​ബാ​ർ നെ​സ്റ്റോ ഹാ​ളി​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ലാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ക​ലാ​സ​ന്ധ്യ, വി​വി​ധ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ, കു​ടും​ബ​സം​ഗ​മം, പ​ത്ത് - പ്ല​സ്ടൂ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് പു​ര​സ്‌​കാ​ര​ദാ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

മി​ക​ച്ച ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, ക്ലാ​സി​ക്ക​ലും അ​ല്ലാ​ത്ത​തു​മാ​യ വി​വി​ധ​ത​രം നൃ​ത്ത​ങ്ങ​ൾ, വാ​ദ്യോ​പ​ക​ര​ണ പ്ര​ക​ട​ന​ങ്ങ​ൾ, ഹാ​സ്യ​അ​ഭി​ന​യ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ട്ട പ​രി​പാ​ടി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് മി​ക​ച്ച അ​നു​ഭ​വം ആ​കു​മെ​ന്നും

എ​ല്ലാ​വ​രെ‌​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ന​വ​യു​ഗം കോ​ബാ​ർ മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു വ​ർ​ക്കി​യും സ​ജീ​ഷും അ​രു​ൺ ചാ​ത്ത​ന്നൂ​രും പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.