സൗ​ദി അ​റേ​ബ്യ​ൻ വ​നി​ത​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി; മ​ല്ലു ട്രാ​വ​ല​ർ​ക്കെ​തി​രേ കേ​സ്
Saturday, September 16, 2023 11:00 AM IST
കൊ​ച്ചി: മ​ല്ലൂ ട്രാ​വ​ല​ർ എ​ന്ന പേ​രി​ൽ യു​ട്യൂ​ബ് ചാ​ന​ൽ ന​ട​ത്തു​ന്ന ഷ​ക്കീ​ർ സു​ബാ​ൻ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി‌​യു​മാ​യി സൗ​ദി അ​റേ​ബ്യ​ൻ വ​നി​ത. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സി​ലാ​ണ് ‌യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ള​ത്തെ ഹോ​ട്ട​ലി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

കു​റ​ച്ചു​നാ​ളു​ക​ളാ​യി കൊ​ച്ചി​യി​ലാ​ണ് പ​രാ​തി​ക്കാ​രി താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രെ അ​ഭി​മു​ഖം ന​ട​ത്തു​ന്ന​തി​നാ​യി​ട്ടാ​ണ് എ​റ​ണാ​കു​ള​ത്തെ ഹോ​ട്ട​ലി​ലേ​ക്ക് മ​ല്ലു ട്രാ​വ​ല​ർ ക്ഷ​ണി​ച്ച​ത്.

തു​ട​ർ​ന്ന് ഹോ​ട്ട​ലി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തും എ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.