ലോ​ക​കേ​ര​ള സ​ഭാ സ​മ്മേ​ള​നം: സൗ​ദി സ​ന്ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി തേ​ടി മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും
Monday, September 18, 2023 11:07 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക​കേ​ര​ള സ​ഭാ സ​മ്മേ​ള​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രു​ടെ സം​ഘ​വും വീ​ണ്ടും വി​ദേ​ശ​ത്തേ​യ്ക്ക്. അ​ടു​ത്ത മാ​സം 19 മു​ത​ല്‍ 22 വ​രെ സൗ​ദി അ​റേ​ബ്യ​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി തേ​ടി കേ​ന്ദ്ര​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി.

നേ​ര​ത്തേ ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്ന പ​രി​പാ​ടി​യാ​ണ് സൗ​ദി​യി​ലെ സ​മ്മേ​ള​നം. ജൂ​ണി​ല്‍ ടൈം​സ്‌​ക്വ​യ​റി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള വി​വി​ഐ​പി​ക​ള്‍​ക്കൊ​പ്പം ല​ഞ്ച് ക​ഴി​ക്കാ​നും മ​റ്റും വ​ന്‍ തു​ക​യു​ടെ സ്‌​പോ​ൺ​സ​ര്‍​ഷി​പ്പ് നി​ശ്ച​യി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ സ്‌​പോ​ൺ​സ​ര്‍​ഷി​പ്പ് വാ​ങ്ങാ​ന്‍ അ​ധി​ക​മാ​രും ത​യാ​റാ​കാ​ത്ത​തോ​ടെ സ​മ്മേ​ള​നം ന​ഷ്ട​ത്തി​ലാ​യെ​ന്ന് സം​ഘാ​ട​ക​ര്‍ ത​ന്നെ പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.