കു​വൈ​റ്റ് കെ​എം​സി​സി താ​നൂ​ർ മ​ണ്ഡ​ലം ക​മ്മിറ്റി​ക്ക് പു​തി​യ നേ​തൃ​ത്വം
Friday, September 22, 2023 3:34 PM IST
സലിം കോട്ടയിൽ
അ​ബ്ബാ​സി​യ: കു​വൈ​റ്റ് കെ​എം​സി​സി താ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം. പ്ര​സി​ഡ​ന്‍റാ​യി ജാ​ഫ​ർ പ​റ​മ്പാ​ട്ടും ജ​ന​റ​ൽ സെ​ക്ര​ട്ട​റി‌‌​യാ​യി നി​സാ​ർ ചേ​നാ​ത്തും ട്ര​ഷ​റ​റാ​യി ക​ബീ​ർ മൂ​സാ​ജി​പ്പ​ടി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഷാ​ഫി കോ​റാ​ട്, ഷ​റ​ഫു അ​ഞ്ചു​ടി, അ​ബ്ദു​റ​ഹ്മാ​ൻ പ​റ​മ്പേ​രി, മു​സ്ത​ഫ കാ​വ​പ്പു​ര എ​ന്നി​വ​രെ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി സൈ​നു​ൽ ആ​ബി​ദ് ഇ​രി​ങ്ങാ​വൂ​ർ, ക​ബീ​ർ ഒ.​പി താ​നാ​ളൂ​ർ, ല​യി​ഫ് മ​ണ്ണി​ൽ ഒ​ഴു​ർ, മു​ഹ​മ്മ​ദ് കെ.​വി. ചെ​റി​യ​മു​ണ്ടം എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ഇ​ല്യാ​സ് വെ​ന്നി​യൂ​രും നി​രീ​ക്ഷ​ക​നാ​യി അ​യൂ​ബ് പു​തു​പ്പ​റ​മ്പും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജി​ല്ലാ കൗ​ൺ​സി​ല​ർ​മാ​രാ​യി എ​ഞ്ചി​നീ​യ​ർ മു​ഷ്താ​ഖ്, മു​ഹ​മ്മ​ദ് അ​സ്‌​ലം ചേ​ലാ​ട്ട്, ഹം​സ ഹാ​ജി ക​രി​ങ്ക​പ്പാ​റ, എ​ഞ്ചി​നീ​യ​ർ മു​ജീ​ബ്, മു​സ്ത​ഫ മാ​യി​ന​ങ്ങാ​ടി എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ ജാ​ഫ​ർ പ​റ​മ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​സാ​ർ ചേ​നാ​ത്ത് സ്വാ​ഗ​ത​വും ക​ബീ​ർ മൂ​സാ​ജി​പ്പ​ടി ന​ന്ദി​യും പ​റ​ഞ്ഞു.