ഷാർജ: യുഎഇയിലെത്തിയ രാജ്യസഭ എംപി മിഥിലേഷ് കുമാർ കത്തെരിയ ഷാർജയിലെ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു. ഉത്തർപ്രദേശിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മിഥിലേഷ് കുമാറിന് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി സ്നേഹോപഹാരം കൈമാറി.
ബിജെപി ലക്ഷദ്വീപ് ജനറൽ സെക്രട്ടറിയും ലോക്സഭ കൺവീനറുമായ മുഹമ്മദ് ഖാസിം, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നഫ്ട്രോ ഗ്രൂപ്പിന്റെ ഡയറക്ടർ അഹമ്മദ് ഇർഫാൻ, മുഹമ്മദ് റഖീബ്, അബ്ദുള്ള ഷഫീക്, മുന്ദിർ കൽപകഞ്ചേരി, റഹീമ ഷനീദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.