ഓ​ണം കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് "ദി ​ബാ​സി​ൽ ആ​ർ​ട്ട്സ്‌'
Sunday, October 1, 2023 4:21 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ്‌ സി​റ്റി: ക​ലാ-​സാം​സ്കാ​രി​ക സം​ഘ​ട​നാ​യ ദി ​ബാ​സി​ൽ ആ​ർ​ട്ട്സ്‌ ഓ​ണം കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ക​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ സ​ഹ​വി​കാ​രി റ​വ. ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു​കൊ​ണ്ട്‌ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.2018 എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ബാ​ല​താ​രം പ്ര​ണ​വ്‌ ബി​നു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ദി ​ബാ​സി​ൽ ആ​ർ​ട്ട്സ്‌ പ്ര​സി​ഡ​ന്‍റ് ജെ​റി ജോ​ൺ കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ലേ​ഡീ​സ്‌ ചെ​യ​ർ പെ​ർ​സ​ൺ ഷാ​നി ജോ​ഫി​ൻ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ബെ​ന്ന്യാം ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

കു​ട്ടി​ക​ളു​ടേ​യും മു​തി​ർ​ന്ന​വ​രു​ടേ​യും ക​ലാ​പ​രി​പാ​ടി​ക​ൾ, ജ​ടാ​യു ബീ​റ്റ്സി​ന്‍റെ നാ​ട​ൻ പാ​ട്ടു​ക​ൾ, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കി.