സൗ​ദി​യി​ൽ 11,465 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ൽ
Tuesday, October 3, 2023 9:58 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ 11,465 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യി. ഇ​തി​ൽ 7,199 പേ​രും താ​മ​സ നി​യ​മം ലം​ഘി​ച്ച​വ​രാ​ണ്. അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​നു 2,882 പേ​രും തൊ​ഴി​ൽ ലം​ഘ​ന​ത്തി​നു 1,384 പേ​രും പി​ടി​യി​ലാ​യി.‌

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു 711 പേ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ യ​മ​നി​ക​ൾ 52 ശ​ത​മാ​ന​വും എ​ത്യോ​പ്യ​ക്കാ​ർ 45 ശ​ത​മാ​ന​വും മ​റ്റു വി​വി​ധ രാ​ജ്യ​ക്കാ​ർ 14 ശ​ത​മാ​ന​വു​മാ​ണ്. 42 നി​യ​മ ലം​ഘ​ക​ർ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് പു​റ​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ച്ച് പി​ടി​ക്ക​പ്പെ​ട്ട​വ​രാ​ണ്.