‘മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ 2023' സ​മ്മേ​ളനം സ​മാ​പിച്ചു
Tuesday, October 3, 2023 1:24 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: "മി​ത്ത​ല്ല മു​ത്ത് റ​സൂ​ൽ, ഗു​ണ​കാം​ക്ഷ​യാ​ണ് സ​ത്യ ദീ​ൻ' എ​ന്ന പ്ര​മേ​യ​ത്തി​ൽ കു​വൈ​റ്റ് കേ​ര​ളാ ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ​ഐ​സി) സം​ഘ​ടി​പ്പി​ച്ച മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ-23 ന​ബി​ദി​ന മ​ഹാ സ​മ്മേ​ള​നം പ്രൗ​ഢ​മാ​യി സ​മാ​പി​ച്ചു.

അ​ബ്ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ജ്‌ലി​സു​ന്നൂ​ർ ആ​ത്മീ​യ സ​ദ​സ്, പ്രാ​ർ​ഥ​ന സം​ഗ​മം, ബു​ർ​ദ മ​ജ്‌​ലി​സ്, ഗ്രാ​ൻ​ന്‍റ് മൗ​ലി​ദ്, കു​വൈ​റ്റ് സു​പ്ര​ഭാ​തം ഓ​ൺ​ലൈ​ൻ ലോ​ഞ്ചിംഗ്, കെഐസി ​മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ ലോ​ഞ്ചിംഹ്, പൊ​തുസ​മ്മേ​ള​നം എ​ന്നി​വ ന​ട​ന്നു.

പ്ര​മു​ഖ പ​ണ്ഡി​ത​നും എ​സ്കെഎ​സ്എ​സ്എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​റു​മാ​യ സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ ഹ​സ​നി ത​ങ്ങ​ൾ ക​ണ്ണ​ന്ത​ളി ന​ബി​ദി​ന മ​ഹാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്വേ​ഷ​ങ്ങ​ളും വെ​റു​പ്പും വ​ർ​ധി​ച്ചു​വ​രു​ന്ന ഇ​ക്കാ​ല​ത്ത് പ്ര​വാ​ച​ക​ൻ പ​ഠി​പ്പി​ച്ച കാ​രു​ണ്യ​ത്തിന്‍റെ പാ​ഠ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​ൻ വി​ശ്വാ​സി സ​മൂ​ഹം മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ ഹ​സ​നി ത​ങ്ങ​ൾ ഓ​ർ​മ​പ്പെ​ടു​ത്തി.

പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ സി​റാ​ജു​ദ്ദീ​ൻ അ​ൽ ഖാ​സി​മി പ​ത്ത​നാ​പു​രം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​വാ​ച​ക സ്നേ​ഹം മു​സ്‌​ലി​മി​ന്‍റെ ബാ​ധ്യ​ത​യാ​ണെ​ന്നും ദൈ​നം​ദി​ന ച​ര്യ​ക​ളി​ൽ പ്ര​വാ​ച​ക​രെ പി​ൻ​പ​റ്റി​യാ​ൽ മാ​ത്ര​മേ പ്ര​വാ​ച​ക സ്നേ​ഹം പ​രി​പൂ​ർ​ണ​മാ​കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശം​സു​ദ്ധീ​ൻ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ര​ണ്ട് വീ​ടി​ന്‍റെ പ്ര​ഖ്യാ​പ​നം, അ​ൽ-​മ​ഹ​ബ്ബ സു​വ​നീ​ർ പ്ര​കാ​ശ​നം, കെഐ​സി സി​ൽ​വ​ർ ജൂ​ബി​ലി പ​ദ്ധ​തി​യാ​യ ആം​ബു​ല​ൻ​സ് പ്ര​ഖ്യാ​പ​നം എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്നു.



തു​ട​ർ​ന്ന് "കെഐസി ​ക​ർ​മപ​ഥ​ങ്ങ​ളി​ലൂ​ടെ' എന്ന് ഡോ​ക്യൂ​മെന്‍ററി പ്ര​ദ​ർ​ശി​പ്പി​ച്ചു. കെഎംസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത്, കെകെഎംഎ ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്ദു​ൽ സ​ലാം ആ​ശം​സ​ൾ നേ​ർ​ന്നു.

ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ നേ​താ​ക്ക​ളാ​യ ഉ​സ്മാ​ൻ ദാ​രി​മി, സൈ​നു​ൽ ആ​ബി​ദ് ഫൈ​സി, അ​ബ്ദു​ല​ത്തീ​ഫ് എ​ട​യൂ​ർ, ഇ​ല്യാ​സ് മൗ​ല​വി, മു​സ്‌​ത​ഫ ദാ​രി​മി, കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, ഹ​കീം മൗ​ല​വി, ഇ​സ്മാ​യി​ൽ ഹു​ദ​വി, നാ​സ​ർ കോ​ഡൂ​ർ, ശി​ഹാ​ബ് മാ​സ്റ്റ​ർ,

എ​ഞ്ചി​നീ​യ​ർ അ​ബ്ദു​ൽ മു​നീ​ർ പെ​രു​മു​ഖം, ഹു​സൻ കു​ട്ടി നീ​രാ​ണി, ഫൈ​സ​ൽ കു​ണ്ടു​ർ, ഫാ​സി​ൽ ക​രു​വാ​ര​ക്കു​ണ്ട്, അ​മീ​ൻ മു​സ്‌​ലി​യാ​ർ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ​ഗ​ഫൂ​ർ ഫൈ​സി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ.​എ​സ്. അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.