റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ അവസാന സംഘത്തിന് മദീനയിൽ സ്നേഹോഷ്മള യാത്രയയപ്പ്. ഇന്തോനേഷ്യയിലെ കാർതജതിയിലേക്കുള്ള തീർഥാടകർ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സൗദി എയർലൈൻസ് (സൗദിയ) വിമാനത്തിൽ പുറപ്പെട്ടു.
320 പേരാണ് സംഘത്തിലുള്ളത്. 74 ദിവസം നീണ്ടുനിന്ന ഈ വർഷത്തെ ഹജ്ജ് സീസണിലെ സൗദി എയർലൈൻസിന്റെ ഹജ്ജ് പ്രവർത്തനങ്ങളുടെ സമാപനം കൂടിയായി യാത്രയയപ്പ് ചടങ്ങ്.