കെപിഎ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെന്‍റ്​ ക്യാ​പ്റ്റ​ൻ​സി മീ​റ്റിം​ഗ് സംഘടിപ്പിച്ചു
Thursday, July 25, 2024 5:52 AM IST
ജഗത് കെ.
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ്മ​ദ്ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ ക്യാ​പ്റ്റ​ൻ​സി മീ​റ്റിം​ഗ് ട്യൂ​ബ്ളി കെപി​എ ആ​സ്ഥാ​ന​ത്ത് വച്ചു നടത്തപ്പെട്ടു.

ഹ​മ​ദ്ടൗ​ൺ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ്യോ​തി പ്ര​മോ​ദ്, ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ജി​ത് ബാ​ബു, വി.​എം. പ്ര​മോ​ദ്, കെപിഎ ട​സ്കെ​ർ​സ് പ്ര​തി​നി​ധി​ക​ളാ​യ വി​നീ​ത് അ​ല​ക്സാ​ണ്ട​ർ, ഷാ​ൻ അ​ഷ്റ​ഫ്, കെ.​പി.​എ ട്രെ​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് ജ​മാ​ൽ, ന​വാ​സ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ മീ​റ്റിം​ഗി​നു നേ​തൃ​ത്വം ന​ൽ​കി.


ജൂ​ലൈ 26, ഓ​ഗ​സ്റ്റ് രണ്ട് എ​ന്നീ തീ​യ​തി​ക​ളി​ൽ സി​ത്ര ഗ്രൗ​ണ്ടി​ൽ വ​ച്ചാ​ണ് 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കുന്നത്.