കുവൈറ്റ് സിറ്റി: വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ആദരാഞ്ജലികൾ അർപ്പിക്കുകയും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും കഷ്ടപ്പെടുന്ന സഹോദരങ്ങൾക്കു തണലായി ഫോക്ക് ഉണ്ടാകുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.