ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വന്‍ തീപിടിത്തം. മുവൈല വ്യവസായ മേഖല 17ൽ പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിക്കുന്ന കൃത്രിമപ്പൂക്കള്‍ സൂക്ഷിച്ചിരുന്ന നാല് ഗോഡൗണുകളിലാണ് തീപിടിത്തമുണ്ടായത്.
തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചെന്നും ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു.