നെടുമ്പാശേരി: കൊച്ചിയിൽനിന്നു ദുബായിയിലേക്കു പോകേണ്ട സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ചൊവ്വാഴ്ച രാത്രി 11.30ന് പുറപ്പെടേണ്ട വിമാനമാണു മുടങ്ങിയത്.
വിമാനത്തിന്റെ യന്ത്രത്തകരാറാണ് വിമാനം റദ്ദാക്കാൻ കാരണമായി പറയുന്നത്. ഈ വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി 180 പേരാണ് ടിക്കറ്റ് എടുത്തിരുന്നത്.