വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ: കൈ​ത്താ​ങ്ങാ​യി കൈ​ര​ളി ഫു​ജൈ​റ
Friday, August 30, 2024 4:23 PM IST
തിരുവനന്തപുരം: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർക്ക് കൈ​ത്താ​ങ്ങാ​യി പ്ര​വാ​സി സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഫു​ജൈ​റ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​ര​ളി സ​ഹര​ക്ഷാ​ധി​കാ​രി കെ.​പി.​ സു​കു​മാ​ര​നും ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ പ്ര​സി​ഡന്‍റു​മാ​യ ലെ​നി​ൻ ജി. കു​ഴി​വേ​ലി​യും ചേ​ർ​ന്ന് കൈ​മാ​റി.


കൈ​ര​ളി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് തു​ട​ർ​ന്നും എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്ന് സെൻട്രൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ അ​റി​യി​ച്ചു.