അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Friday, September 6, 2024 12:24 PM IST
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ് യൂ​ണി​റ്റ് അം​ഗം എ​സ് അ​ജ​യ​കു​മാ​റി​ന് യൂ​ണി​റ്റ് ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ആ​ൽ ക്ര​ഡി​സ് മെ​യി​ന്‍റ​ന​ൻ​സ് ക​മ്പ​നി​യി​ലെ ഫാം ​ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ജ​യ​കു​മാ​ർ അ​റൈ​ഷ് യൂ​ണി​റ്റി​ന്‍റെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് താ​ജു​ദ്ദീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ന്യൂ ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ഹു​സൈ​ൻ മ​ണ​ക്കാ​ട്, ന്യൂ ​സ​ന​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി ഷി​ബു തോ​മ​സ്, യൂ​ണി​റ്റ് ട്ര​ഷ​റ​ർ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.


യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ്, റി​ജു​മോ​ൻ, ജ്യോ​തി​ഷ്,അ​ജ്നാ​സ്,ഹ​രി​കു​മാ​ർ, അ​നൂ​പ്,സി​യാ​വു​ദ്ദീ​ൻ ഹ​രി​പ്ര​സാ​ദ് ന്യൂ ​സ​ന​യ്യ എ​ന്നി​വ​രെ കൂ​ടാ​തെ നി​ര​വ​ധി എ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷി​ബു എ​സ് യൂ​ണി​റ്റി​നു​വേ​ണ്ടി ഉ​പ​ഹാ​രം കൈ​മാ​റി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ന് യാ​ത്ര​പോ​കു​ന്ന അ​ജ​യ​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു