അബുദാബി കിരീടാവകാശി ഇന്നു മോദിയുമായി ചർച്ച നടത്തും
Monday, September 9, 2024 10:47 AM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി ഷേ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഇ​ന്ത്യ​യി​ലെ​ത്തി. കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി അ​ൽ ന​ഹ്യാ​നെ സ്വീ​ക​രി​ച്ചു.

മ​ന്ത്രി​മാ​രും ബി​സി​ന​സ് പ്ര​മു​ഖ​രും അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​ക്കൊ​പ്പം ഇ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി അ​ൽ ന​ഹ്യാ​ൻ ച​ർ​ച്ച ന​ട​ത്തും. ചൊ​വ്വാ​ഴ്ച മും​ബൈ​യി​ൽ ബി​സി​ന​സ് ഫോ​റ​ത്തി​ൽ അ​ൽ ന​ഹ്യാ​ൻ പ​ങ്കെ​ടു​ക്കും.


ഇ​ന്ത്യ​യി​ലെ​യും യു​എ​ഇ​യി​ലെ​യും പ്ര​മു​ഖ വ്യ​വ​സാ​യി​ക​ൾ ബി​സി​ന​സ് ഫോ​റ​ത്തി​ൽ പ​ങ്കെ​ടു​ക്കും.