മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, September 19, 2024 12:34 PM IST
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ച്ഛ​നും മ​ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം. വ​ള്ളി​കു​ന്നം കാ​മ്പി​ശേ​രി വെ​ങ്ങാ​ലേ​ത്ത് വി​ള​യി​ൽ സ​ത്താ​ർ(49), മ​ക​ൾ ആ​ലി​യ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ കെ.​വി. ജെ​ട്ടി ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ 7.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സൗ​ദി​യി​ൽ​നി​ന്നെ​ത്തി​യ സ​ത്താ​റി​നെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു വി​ളി​ച്ചു​കൊ​ണ്ടു വ​രു​ന്ന​തി​നി​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.


ആ​ലി​യ സം​ഭ​വ​സ്ഥ​ല​ത്തും സ​ത്താ​ർ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​രി​ച്ചു. ആ​ലി​യ​യു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് സ​ത്താ​ർ സൗ​ദി​യി​ൽ​നി​ന്നു വ​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം സ​ഞ്ച​രി​ച്ച സ​ത്താ​റി​ന്‍റെ ഭാ​ര്യ ഹ​സീ​ന, മ​ക്ക​ളാ​യ ഹ​ർ​ഷി​ദ്, അ​ൽ​ഫി​ദ. ഡ്രൈ​വ​റും ബ​ന്ധു​വു​മാ​യ അ​ജീ​ബ് എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.